
ദോഹ:

ഖത്തറിലെ വാണിജ്യ പ്രമുഖന്‍ എം.പി.മുഹമ്മദ് ഷാഫി ഹാജിക്ക് കാസര്‍ക്കോട് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡുസ്ട്രിയുടെ മികച്ച വിദേശ വ്യവസായിക്കുള്ള അവാര്‍ഡ് .
കാസര്‍ക്കോട്ട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചേംബര്‍ ഭാരവാഹികള്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.ആറു പതിറ്റാണ്ടായി ഖത്തറിലെ വാണിജ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഷാഫി ഹാജി ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. കെ.എം.സി.സി , എം. എസ്.എസ് തുടങ്ങി നിരവധി സംഘടനകളുടെ സാരഥിയുമാണ്.കാസര്‍ക്കോട് സ്വദേശിയായ ഇദ്ദേഹം ദോഹയിലെ പ്രശസ്തമായ എം.പി. ട്രേഡേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയരക്ടരാണ്.എന്‍.എ. എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ.അബൂബക്കര്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ചേംബര്‍ ജനറല്‍ സിക്രട്ടരി ഫത്താഹ് ബങ്കര അറിയിച്ചു. രവീന്ദ്രന്‍ കണ്ണങ്കൈ, ഡോ.ഷെയ്ക്ക് ബാവ , തുളസീധരന്‍ നായര്‍, മജീദ് ഫാഷന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

