
കൊയിലാണ്ടി:

മാര്‍ബിള്‍ ഗാലറി ജില്ലാ സീനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം
ടി എം അബ്ദുറഹിമാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
ത്രോബോള്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് യു.കെ ശ്രീജി കുമാര്‍ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹന്‍ ദാസ് മുഖ്യതിഥിയായി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സി. അംഗങ്ങളായ കെ എം ജോസഫ് , കബീര്‍ സലാല, സി ടി ഇല്യാസ് , വി.കെ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. ത്രോബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍ വി. സഫ്‌നാസ് സ്വാഗതവും എക്‌സി. അംഗം വി എം ലത നന്ദിയും പറഞ്ഞു.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം ലഭിച്ച 14 ക്ലബുകളില്‍ നിന്നായി 214 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക ക്യാപില്‍ പരിശീലനം നല്‍കി ഡിസംബര്‍ 15 ന് മലപ്പുറത്ത് വെച്ച് നടക്കുന്ന സംസ്ഥാന തല ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുള്‍ മജീദ് അറിയിച്ചു.

