വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ മറ്റെന്തെങ്കിലും വായിക്കൂവെന്ന് കോടതി

Web Desk
1 Min Read

ന്യൂഡല്‍ഹി:

city exchange

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പുസ്തകം കൊണ്ട് ആര്‍ക്കെങ്കിലും വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ മറ്റെന്തെങ്കിലും വായിക്കൂ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് യശ്വന്ത് വര്‍മ പറഞ്ഞത്. ഹിന്ദുത്വയെ ഐഎസിനോടും ബോകോ ഹറമിനോടും ഉപമിക്കുന്ന പുസ്തകത്തിനെതിരെ നേരത്തെ സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു. ‘നിങ്ങളെന്തു കൊണ്ടാണ് ആളുകളോട് അത് വാങ്ങാതിരിക്കാനും വായിക്കാരിതിരിക്കാനും ആവശ്യപ്പെടാത്തത്. മോശമായി എഴുതിയ പുസ്തകമാണത് എന്ന് എല്ലാവരോടും പറയൂ. നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട് എങ്കില്‍ അതിലും മികച്ച മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് വായിക്കാം’ – കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു. ‘സണ്‍റൈസ് ഓവര്‍ അയോധ്യ, നാഷണ്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’ എന്ന് പേരിട്ട പുസ്തകം ഈയിടെയാണ് പ്രകാശിതമായത്.

Share This Article
Leave a Comment
error: Content is protected !!