ഭിന്നശേഷി കലോത്സവം നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2025- 26 വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷി കലോത്സവം മഴവില്ല് നടത്തി. പാലിയേറ്റീവ് കെയര്‍ സംഗമവും കലോത്സവത്തില്‍ നടന്നു. പഞ്ചായത്ത് കെ കരുണാകരന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഭിന്നശേഷി കലോത്സവവും പാലിയേറ്റീവ് കെയര്‍ സംഗമവും അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, പഞ്ചായത്ത് അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, ഷെമീര്‍ ലാല, അലീഷ ലിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, സബിത സുബൈര്‍, റംല അലിയാര്‍, ലീന ജയന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, ബഡ്‌സ് സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സിനി ടീച്ചര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

city exchange

തുടര്‍ന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. പരിപാടിക്ക് വന്ന എല്ലാ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പാലിയേറ്റീവ് കെയര്‍ സംഗമത്തില്‍ വന്നവര്‍ക്കും സമ്മാനം നല്‍കി.

Share This Article
Leave a Comment
error: Content is protected !!