
കൊച്ചി: നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി റത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ റിലീസായി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ വി അബ്ദുല്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ക്രൈം ഡ്രാമ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രം ഗംഭീരമായ തിയേറ്റര്‍ എക്സ്പീരിയന്‍സ് ആണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഒരു പാതിരാത്രിയില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്‍പോട്ടു പോകുന്നത്.

നൈറ്റ് പട്രോളിന് ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരായ എസ് ഐ ജാന്‍സി, കോണ്‍സ്റ്റബിള്‍ ഹരീഷ് എന്നിവരുടെ കണ്മുന്‍പില്‍ പെടുന്ന അന്നത്തെ ‘പാതിരാത്രി’യിലെ അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍, അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ എന്നിവയാണ് പിന്നീടങ്ങോട്ട് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളിലേക്ക് ചിത്രത്തെ നയിക്കുന്നത്.

ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ മികച്ച ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. കാന്താര, കെജിഎഫ് 1, 2 എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ കന്നഡ താരം അച്യുത് കുമാറും ശ്രദ്ധേയ വേഷത്തില്‍ ചിത്രത്തിലുണ്ട്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയാ രാജന്‍, ശബരീഷ് വര്‍മ, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. നവ്യാ നായരുടെ സിനിമാ കരിയറിലെ ആദ്യ പൊലീസ് വേഷം കൂടിയാണ് ചിത്രത്തിലേത്.
ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതവും ഗാനങ്ങളും സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായകപങ്കാണ് വഹിച്ചത്. ഷാജി മാറാടിന്റെ തിരക്കഥയും ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണവും മികച്ചതാണ്. എഡിറ്റര്‍- ശ്രീജിത്ത് സാരംഗ്, ആര്‍ട്ട്- ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍- ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍- സിബിന്‍ രാജ്, ആക്ഷന്‍- പി സി സ്റ്റണ്ട്സ്, സ്റ്റില്‍സ്- നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍- യെല്ലോ ടൂത്ത്സ്, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി ആര്‍ കണ്‍സല്‍റ്റന്റ് ആന്‍ഡ് സ്ട്രാറ്റെജി- ലാലാ റിലേഷന്‍സ്, പി ആര്‍ ഒ- ശബരി, വാഴൂര്‍ ജോസ്.

