

രാമന്തളി: ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപക ദിന ആചരണത്തിന്റെ ഭാഗമായി രാമന്തളിയില്‍ മുസ്ലിം ലീഗ് ആസ്ഥാനത്ത് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ രാവിലെ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

വൈകുന്നേരം സ്‌നേഹ സംഗമവും സമൂഹ നോമ്പു തുറയും നടക്കും. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്ഫ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ അബൂദാബി കമ്മിറ്റിയും സംയുക്തമായി രാമന്തളി മഹല്ലില്‍ നിന്നും തെരഞ്ഞെടുത്ത പാവപ്പെട്ടവരും നിര്‍ധനരുമായ 200ഓളം പേര്‍ക്കുള്ള ‘റമദാന്‍ റിലീഫ് കിറ്റ്’ വിതരണ ഉദ്ഘാടനവും വേദിയില്‍ നടക്കും.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്‌റഫ്, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി കെ ഷബീര്‍, പി പി മുഹമ്മദലി, കെ വി അബൂബക്കര്‍, മുണ്ടക്കാല്‍ ഇബ്രാഹിം, ഓ എം അബ്ദുല്‍ സലാം, യു അബ്ദുറഹിമാന്‍, കോച്ചന്‍ അബ്ദുല്ല, ചിറയില്‍ അശ്‌റഫ്, പി പി ഹസ്സന്‍ കുഞ്ഞഹമദ്, കരപ്പാത്ത് ഇസ്മായില്‍, മോണങ്ങാട്ട് ഇബ്രാഹിം, യു അശ്‌റഫ്, മടക്കാല്‍ ഇബ്രാഹിം, കെ കെ ഗഫൂര്‍, സി എം അശ്‌റഫ്, പി ഹക്കീം, എം ടി വി മുഹമ്മദ്, എം കെ മജീദ്, ടി അബ്ദുല്ല, എം കെ റസാഖ് തുടങ്ങിയവര്‍ ഉള്‍പ്പെടെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

