
വളാഞ്ചേരി: വെട്ടിച്ചിറ മജ്മഅ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ആര്‍ട്‌സ് ഫെസ്റ്റ് സര്‍ഗോത്സവ് 2026 പ്രഖ്യാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രഖ്യാപനം നിര്‍വഹിച്ചു.

നവംബര്‍ 20, 21, 22 തിയ്യതികളിലാണ് സര്‍ഗോത്സവ് നടക്കുന്നത്. അറിവ്, ചിന്ത, ചരിത്രപാഠം, ആത്മീയ സംസ്‌കരണം എന്നീ ആശയങ്ങളെ ആസ്പദമാക്കി ഇല്‍മ സീക്കേഴ്‌സ്, ഫിക്‌റ എക്‌സ്‌പ്ലോറേഴ്‌സ്, ഇബ്രാ പാത്ത്‌ഫൈന്‍ഡേഴ്‌സ്, തസ്‌കിയ വോയജേഴ്‌സ് എന്നീ നാല് ടീമുകളായാണ് വിദ്യാര്‍ഥികളെ തിരിച്ചിരിക്കുന്നത്.

മജ്മഇന് കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേളയില്‍ യു പി, സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 200-ലധികം മത്സരങ്ങളില്‍ അഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കും.
ഇതോടനുബന്ധിച്ച് നടന്ന സംഗമത്തില്‍ അബ്ബാസ് അഹ്‌സനി കോട്ടായി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ സഖാഫി കാടാമ്പുഴ സ്വാഗതവും അലി അഹ്‌സനി നന്ദിയും പറഞ്ഞു. അബ്ദുറഹ്മാന്‍ സഖാഫി പുന്നത്തല, സുലൈമാന്‍ സഖാഫി വേങ്ങര, ജുബൈര്‍ ബുഖാരി, ഫായിസ് നുസ്രി, ബിലാല്‍ സഖാഫി, അജ്മല്‍ സഖാഫി, അഫ്‌ലഹ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

