
ദോഹ: ലഹരി നിര്‍മാര്‍ജ്ജന സമിതി എല്‍ എന്‍ എസ് ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിട്ടയേര്‍ഡ് പൊലീസ് ഓഫീസറും എഴുത്തുകാരനും ലഹരി വിരുദ്ധ പ്രവര്‍ത്തകനുമായ മുഹമ്മദ് റാഫി മാളക്ക് സ്വീകരണം നല്‍കി.

വര്‍ത്തമാന കാലത്ത് ഏറ്റവും വലിയ ആപത്താണ് ലഹരി എന്നും നമ്മുടെ മക്കളെയും കുടുംബത്തെയും ഈ വിപത്തില്‍ നിന്ന് രക്ഷിച്ചാല്‍ നമ്മുടെ സമൂഹം രക്ഷപ്പെടുമെന്നും റാഫി അഭിപ്രായപ്പെട്ടു.

അബ്ദുല്‍റഊഫ് കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. എല്‍ എന്‍ എസ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജാഫര്‍ ജാതിയേരി സ്വാഗതം പറഞ്ഞു. എല്‍ എന്‍ എസ് കേരള സ്റ്റേറ്റ് സെക്രട്ടറി ലത്തീഫ് നിയന്ത്രിച്ചു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ റഊഫ് മലയില്‍, റാഫി പുറക്കാട്, ആബിദ നൗഷാദ്, അക്കു അക്ബര്‍, റാഫി പാറകാട്ട്, സൈഫ് മേപ്പയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എല്‍ എന്‍ എസ് സെക്രട്ടറി സുഹൈല്‍ നന്ദി പറഞ്ഞു.
