പ്രവേശനോത്സവം നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് അങ്കണവാടികളില്‍ പ്രവേശനോത്സവം നടത്തി. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ 32 അങ്കണവാടികളിലും പുതുതായി വന്ന കുട്ടികളെ സമ്മാനങ്ങള്‍ നല്‍കിയും പാട്ടു പാടിയും സ്വീകരിച്ചു. അതോടൊപ്പം പിരിഞ്ഞു പോകുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

city exchange

പഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം അഞ്ചാം വാര്‍ഡിലെ 103 നമ്പര്‍ അങ്കണവാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍ ലൈല അബ്ദുല്‍ ഖാദര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സ്മിത സുഭാഷ്, അങ്കണവാടി ടീച്ചര്‍ രാജി, ആയുര്‍വേദ ഡിസ്‌പെന്‍സറി യോഗ ഇന്‍സ്ട്രക്ടര്‍ അമൃത, ഉഷ ജാന്‍സിംങ്ങ്, സുനീര്‍ എം എച്ച് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!