എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പൗര വിചാരണ യാത്ര

Web Desk
1 Min Read

ആലുവ: ഇടതു സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പൗരവിചാരണ വാഹനയാത്ര ഡിസംബര്‍ 9, 10 തിയ്യതികളില്‍ നടക്കും. വിലക്കയറ്റം, അഴിമതി, ക്രമസമാധാന തകര്‍ച്ച, പിന്‍വാതില്‍ നിയമനം തുടങ്ങിയ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ചിട്ടുള്ള പൗരവിചാരണയാത്ര ബ്ലോക്ക് പ്രസിഡന്റ്് അഡ്വ. കെ എസ് ഷാജിയാണ് നയിക്കുന്നത്

city exchange

ഡിസംബര്‍ 9ന് ഉച്ചക്ക് രണ്ടരയ്ക്ക് പാറക്കടവ് പുളിയനം ജംഗ്ഷനില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴു മണിക്ക് അങ്കമാലി നായത്തോട് സ്‌കൂള്‍ ജംഗ്ഷനില്‍ ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 10ന് മൂക്കന്നൂര്‍ ഭരണിപ്പറമ്പില്‍ കിടങ്ങൂര്‍ ജംഗ്ഷന്‍ ഉച്ചക്ക് രണ്ടരയ്ക്ക് റോജി എം ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴു മണിക്ക് കറുകുറ്റി കരയാന്‍പറമ്പ് ജംഗ്ഷനില്‍ ബെന്നി ബഹനാന്‍ എം പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!