സംസ്ഥാനത്ത് പ്രകൃതി ദുരന്തമരണം:21

Web Desk
1 Min Read

കോട്ടയം: കൂട്ടിക്കലില്‍ ആകെ മരണം 12 ആയി. ഉരുള്‍പൊട്ടല്‍ നാശംവിതച്ച ഇടുക്കി കൊക്കയാറില്‍ അഞ്ച് മൃതദേഹം കൂടി കണ്ടെത്തി.

city exchange

ഇതോടെ സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങളിലൂടെ മരിച്ചവരുടെ എണ്ണം 21 ആയി. ദുരന്തഭൂമിയില്‍ രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്കുശേഷമാണ് കാര്യമായ പുരോഗതിയുണ്ടായത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി്. നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. ഇത് തിരച്ചിലിന് അനുകൂലമായ സ്ഥിതിയാണ്. കാണാതായവരെ മുഴുവന്‍ കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കനത്ത മഴക്കിടെയാണ് കൊക്കയാറില്‍ ഉരുള്‍പൊട്ടലുണ്ടായത്. ശനിയാഴ്ച രാവിലെ മുതല്‍ മഴയുണ്ടായെങ്കിലും ഉച്ചയോടെയാണ് കൊക്കയാറിനു സമീപത്ത ഒരു മലഞ്ചെരിവ് ഒന്നാകെ ഉരുള്‍പൊട്ടി വീടുകള്‍ക്ക് മുകളിലേക്ക് ഒഴുകിയെത്തിയത്. നിമിഷങ്ങള്‍ക്കകം തന്നെ അഞ്ച് വീടുകള്‍ ഒന്നാകെ ഒലിച്ചുപോയി. അമീന്‍ സിയാദ്(10), അംന സിയാദ്(ഏഴ്), അഫ്സാര ഫൈസല്‍(എട്ട്), അഫിയാന്‍ ഫൈസല്‍(നാല്), സച്ചു ഷാഹുല്‍ (ഏഴ്), ഫൗസിയ സിയാദ്(28), ഷാജി ചിറയില്‍(55), ആന്‍സി സാബു(50) എന്നിവരെയാണ് കൊക്കയാറില്‍ കാണാതായിരുന്നത്.

Share This Article
Leave a Comment
error: Content is protected !!