മോഫിയയുടെ ആത്മഹത്യ: കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Web Desk
0 Min Read

ആലുവ: നിയമ വിദ്യാര്‍ഥി മോഫിയയുടെ ആത്മഹത്യയില്‍ സി.ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. അതേസമയം സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ബെന്നി ബെഹ്നാന്‍ എം.പിയുടെയും അന്‍വര്‍ സാദത്ത് എം.എല്‍.എയുടെയും കുത്തിയിരിപ്പ് സമരം തുടരുകയാണ്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണ് സമരം. ഇന്നലെ രാത്രിയുടെ പ്രതിഷേധം തുടര്‍ന്നിരുന്നു. അതിനിടെ സി.ഐ യെ സംഭവത്തില്‍ കുറ്റമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളതെന്നും വാര്‍ത്തയുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!