മലയോര ഹൈവേ: ചുങ്കക്കുറ്റി- തൊട്ടില്‍പാലം റോഡ് വീതി കൂട്ടാന്‍ തീരുമാനമായി

Web Desk
1 Min Read

കുറ്റ്യാടി: മലയോര ഹൈവേ വയനാട് അതിര്‍ത്തിയായ ചുങ്കക്കുറ്റി മുതല്‍ തൊട്ടില്‍പാലം വരെ വീതി കൂട്ടി വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കുന്നതിന് ജനകീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

city exchange

ചുങ്കക്കുറ്റി മുതല്‍ പൂതംപാറ വരെ ഒന്നാം റീച്ച് ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കും. 12 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കുന്നതിന് സ്ഥലം വിട്ടുകിട്ടുന്നതിന് ഉടമകള്‍ ളെ കണ്ട് സമ്മതപത്രം വാങ്ങും.

പൂതംപാറ മുതല്‍ തൊട്ടില്‍പാലം വരെ രണ്ടാം റീച്ചിന്റെയും തൊട്ടില്‍പാലം മുതല്‍ നടുത്തോട് വരെ മൂന്നാം റീച്ചിന്റെയും ഭാഗത്തെ സ്ഥല ഉടമകളില്‍ നിന്ന് സമ്മത പത്രം വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് എം എല്‍ എ വിശദീകരിച്ചു.

- Advertisement -
Ad image

ഇ കെ വിജയന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, നടോല്‍ രവി, പി ജി സത്യനാഥ്, റോബിന്‍ ജോസഫ്, രാജു തോട്ടും ചിറ, ബോബി മൂക്കന്‍തോട്ടം, പി കെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!