യുവാവിന്റെ വീട്ടില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടികൂടി

Web Desk
1 Min Read

പറവൂര്‍: യുവാവിന്റെ വീട്ടില്‍ നിന്നും വിവിധ ലഹരി വസ്തുക്കള്‍ പിടികൂടി. എടവനക്കാട് അണിയില്‍ ഇഖ്ബാല്‍ റോഡ് മുക്കത്തു വീട്ടില്‍ ജെന്‍സണ്‍ (27)ന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്നുകള്‍ പിടിച്ചത്.

city exchange

1.16 ഗ്രാം എം ഡി എം എ, 7.45 ഗ്രാം ചരസ്, 10.3 ഗ്രാം കഞ്ചാവ്, 3.36 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്.

ഞാറക്കല്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം ഒ വിനോദ്, ഞാറയ്ക്കല്‍ സി ഐ യേശുദാസ് എ എല്‍, എറണാകുളം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത് കുമാര്‍, കമ്മീഷണര്‍ സ്‌ക്വാഡ് അംഗം എന്‍ ഡി ടോമി എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!