ഖത്തറിന്റെ മുതാസ് ബര്‍ഷിം ഏഷ്യയിലെ ഏറ്റവും മികച്ച പുരുഷ അത്ലറ്റ്

Web Desk
1 Min Read

ദോഹ: ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്റെ 50-ാം വാര്‍ഷികത്തില്‍ ഖത്തറിന്റെ മുതാസ് ബര്‍ഷിമിനെ 2023ലെ മികച്ച ഏഷ്യന്‍ പുരുഷ അത്‌ലറ്റായി തെരഞ്ഞെടുത്തു. നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഹൈജമ്പ് ചാമ്പ്യനുമാണ് മുതാസ് ബര്‍ഷിം.

city exchange

രണ്ടാം തവണയാണ് ഖത്തറി ഒളിമ്പിക് മെഡല്‍ ജേതാവ് പുരസ്‌കാരം നേടുന്നത്. മുന്‍ കായികതാരം കൂടിയായ അദ്ദേഹത്തിന്റെ പിതാവ് എസ്സ ബര്‍ഷിമാണ് ബര്‍ഷിമിന്റെ അവാര്‍ഡ് സ്വീകരിച്ചത്.

ഖത്തര്‍ അത്ലറ്റ് മുതാസ് ബര്‍ഷിം രണ്ടാം തവണയും ഏഷ്യയിലെ ഏറ്റവും മികച്ച പുരുഷ അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ട അവസരത്തില്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അഭിനന്ദിച്ചു.

- Advertisement -
Ad image

നേട്ടം മുതാസ് ബര്‍ഷിമിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ പ്രതിഫലിപ്പിക്കുകയും ആഘോഷ വേദികളില്‍ ഖത്തരി അത്ലറ്റിക്സിന്റെ തുടര്‍ച്ചയായ സാന്നിധ്യം കാണിക്കുകയും ചെയ്യുന്നു. കൂടാതെ, അഞ്ച് ഖത്തറി ചാമ്പ്യന്‍മാരുടെ സാന്നിധ്യം ഞങ്ങള്‍ ആഘോഷിക്കുന്നു: മുഹമ്മദ് സുലൈമാന്‍, ഇബ്രാഹിം ഇസ്മായില്‍, തലാല്‍ മന്‍സൂര്‍, മുതാസ് ബര്‍ഷിം, ഇസ്മായില്‍ അബ്കര്‍. ഇത് ഖത്തരി അത്ലറ്റിക്സിന്റെ സ്ഥിരതയും മികവും തെളിയിക്കുന്നുവെന്ന് ഖത്തര്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഈസ അല്‍ ഫദാല പറഞ്ഞു.

ഏപ്രിലില്‍ വെസ്റ്റ് ഏഷ്യ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സീസണ്‍ ആരംഭിക്കുകയും അടുത്ത മാസം ദോഹ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുകയും ചെയ്ത ബര്‍ഷിം ഈ വര്‍ഷം കൂടുതല്‍ വിജയങ്ങളാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം യൂജിനില്‍ ഗോള്‍ഡന്‍ ഹാട്രിക് പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത മാസം ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ നാലാം ലോക കിരീടം നേടുക എന്നതാണ് ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്.

2023 സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടു വരെ ചൈനീസ് നഗരമായ ഹാങ്ഷൗവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനും 32-കാരന്‍ ലക്ഷ്യമിടുന്നു. ഗ്വാങ്ഷോ 2010ലും ഇ്ഞ്ചിയോണ്‍ 2014ലും രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!