

ദോഹ: പ്രോമിസ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹെല്‍ത്ത് കെയര്‍ പ്രോമിസ് ദന്തല്‍ കെയറിന്റെ മദീന ഖലീഫ സൗത്ത് ശാഖ 19ന് വൈകിട്ട് നാല് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാറക്കല്‍ അബ്ദുല്ല മുഖ്യാതിഥിയായിരിക്കും.

ദന്തല്‍ ഇംപ്ലാന്റ്‌സ, പെഡോഡോണ്ടിക്‌സ്, ഓര്‍ത്തോഡോണ്‍ടിക്‌സ്, എന്‍ഡോഡോണ്‍ടിക്‌സ് തുടങ്ങി പല്ലു രോഗവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളില്‍ വൈദഗ്ദ്യം നേടിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 50 മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ മെഡിക്കല്‍ സംഘം. അറബിക്കിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, ബംഗാളി, തമിഴ്, മലയാളം, നേപ്പാളി, ഉര്‍ദു, മറാത്തി, കന്നഡ, മര്‍വാരി തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഫ്രണ്ട് ഓഫിസ് ജീവനക്കാരും പ്രോമിസ് ദന്തല്‍ കെയറിന്റെ പ്രത്യേകതയാണ്.

ഇറ്റലിയിലെ ആന്തോസില്‍ നിന്നുള്ള ദന്തല്‍ ചെയറുകള്‍, ജര്‍മനിയില്‍ നിന്നുള്ള പനോരമ, ലാറ്ററല്‍ സഫലോഗ്രാം പോലുള്ള എക്‌സ്‌റേ യൂണിറ്റുകള്‍ തുടങ്ങി മികച്ച ചികിത്സയ്ക്ക് സഹായകമാകുന്ന ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. താങ്ങാവുന്ന നിരക്കില്‍ മികച്ച ദന്തചികിത്സയാണ് പ്രോമിസ് ദന്തല്‍ കെയര്‍ വാഗ്ദാനം ചെയ്യുന്നത്. പ്രത്യേക പ്രിവിലേജ് കാര്‍ഡുകളും പ്രോമിസ് ദന്തല്‍ കെയര്‍ രോഗികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രോമിസ് സി ഇ ഒ ഡോ. അബ്ദുസ്സമദ്, ചെയര്‍മാന്‍ മുഹമ്മദ് സുല്‍ത്താന്‍ എ എ അല്‍ അലി, ഡയറക്ടര്‍ നജീബ് ഇല്ലത്ത്, ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജന്‍ ഡോ. ശമീം ജമാല്‍, ഓര്‍ത്തോ ദന്തിസ്റ്റ് ഡോ. അജയ് ചാക്കോ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അയ്ഹാം അല്‍ മുബാറക്ക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

