ഡോം ഖത്തര്‍ കിക്കോഫ് 2022 മെഗാഫെസ്റ്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) ഖത്തറിന്റെ ഫിഫ ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ചു ഒരു വര്‍ത്തോളമായി നടന്നു വരുന്ന കിക്കോഫ് 2022ന്റെ ഭാഗമായി ഇന്ത്യന്‍ സ്‌പോട്‌സ് സെന്ററുമായി സഹകരിച്ച് ഇന്റര്‍ സ്‌കൂള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റേയും ക്വിസ് മത്സരത്തിന്റെയും ഔദ്യോഗിക സമാപന ചടങ്ങായ മെഗാ ഫെസ്റ്റിന്റെയും ബ്രോഷര്‍ പ്രകാശനം നടന്നു.

city exchange

ഇന്ത്യന്‍ സ്‌പോട്‌സ് സെന്റര്‍ വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത്, മുഖ്യസ്‌പോണ്‍സറായ സഫാരി മാനേജിങ്ങ് ഡയറക്ടര്‍ അബൂബക്കര്‍ മണപ്പാട്ട് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. തുമാമ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പ്രകാശന ചടങ്ങില്‍ വിശിഷ്ട വ്യക്തികളും ഡോം ഖത്തര്‍ ഭാരവാഹികളും വിവിധ പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ റിലീസിംഗ് 20ന് തുമാമ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. സെപ്തംബര്‍ 22, 23 തിയ്യതികളിലായി തുടക്കം കുറിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 13നും 14നും ഫൈനല്‍ മത്സരവും ക്വിസ് മത്സരവും വൈകുന്നേരം നടക്കുന്ന മെഗാ ഫെസ്റ്റോടും കൂടി ഒരു വര്‍ഷം നീണ്ടു നിന്ന കിക്കോഫ് 2022ന് സമാപനം കുറിക്കും.

- Advertisement -
Ad image

ഡോം പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.
മാര്‍ക്ക് ഡയറക്ടര്‍ ടി എ ജെ ഷൗക്കത്ത്, ഡോ. ഹംസ അല്‍സുവൈദി, ഡോ. ഷഫീഖ് താപ്പി, രതീഷ് കക്കോവ്, റഷീദ് പി പി, പി കെ മുസ്തഫ, അബ്ദു റഹൂഫ് കൊണ്ടോട്ടി, അര്‍ഷദ് വള്ളുവമ്പ്രം, റിയാസ് അഹമ്മദ്, ബഷീര്‍ കുനിയില്‍, ഷംല ജഹ്ഫര്‍, നുസൈബ, ഇര്‍ഫാന്‍ പകര, നിയാസ് കൊട്ടപ്പുറം തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ കേശവ്ദാസ് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!