ഫോട്ടാ- തിരുവല്ല എം ജി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലുംനി സംയുക്ത ഓണാഘോഷം

Web Desk
1 Min Read

ദോഹ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ടാ)യും തിരുവല്ലാ എം ജി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലുംനിയും സംയുക്തമായി ഓണഘോഷം നടത്തി.

city exchange

മിഡ്മാക്ക് റൗണ്ട് അബൗട്ടിലെ കാലിക്കറ്റ് നോട്ട്ബുക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓണഘോഷം കേരളത്തിന്റെ മുന്‍ ഫിഷറീസ്, സംസ്‌കാരിക, യുവജനകാര്യവകുപ്പ് മന്ത്രിയും ചെങ്ങന്നൂര്‍ എം എല്‍ എയുമായ സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ജീവിതമാകുന്ന ഓട്ടത്തിന്റെ അവസാന ഘട്ടങ്ങളില്‍ വീണുകിടക്കുന്നവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും സ്‌നേഹം പങ്കുവെക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ സേവനമെന്നു എം എല്‍ എ ചൂണ്ടിക്കാട്ടി.

ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു. തോമസ് കുര്യന്‍ നെടുംതറയില്‍ സ്വാഗതവും അനിത സന്തോഷ് നന്ദിയും പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല വരും ദിവസങ്ങളില്‍ സാമൂഹിക- സംസ്‌കാരിക സേവന രംഗത്ത് പ്രവര്‍ത്തിക്കുമെന്നു ഫോട്ടാ രക്ഷാധികാരി ഡോ. കെ സ. ചാക്കോ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫോട്ടാ രക്ഷാധികാരി ദരിദ്രരായ നാലു പേര്‍ക്ക് വീട് പണിതു നല്‍കിയിരുന്നു.

- Advertisement -
Ad image

ഐ സി ബി എഫ് പ്രസിഡണ്ട് വിനോദ് നായര്‍, തിരുവല്ല എം ജി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലുംനി രക്ഷാധികാരി ജോണ്‍ സി എബ്രഹാം, അമ്മ മലയാളം സംസ്‌കാരിക വേദി കണ്‍വീനറും ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷകനുമായ സുരേഷ് മത്തായി, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് ഓ കെ പരുമല എന്നിവര്‍ പ്രസംഗിച്ചു.

വഞ്ചിപ്പാട്ട്, ചെണ്ടമേളം, മാവേലിത്തമ്പുരാനെ വരവേല്‍ക്കല്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണ സദ്യയും ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടി, അനീഷ് ജോര്‍ജ് മാത്യു, സജി പൂഴിക്കാല, വില്‍സണ്‍ പോത്തന്‍, റോയ് പരുമല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃതം നല്കി.

Share This Article
Leave a Comment
error: Content is protected !!