Connect with us

Community

മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ക്ലാസും വെള്ളിയാഴ്ച

Published

on


ദോഹ: ‘സ്‌ട്രോങ്ങ് ഹാര്‍ട്‌സ് ബ്രൈറ്റ് ഫ്യൂച്ചര്‍ ഇന്‍സ്പയറിങ് യൂത്ത്’ തലക്കെട്ടില്‍ യൂത്ത് ഫോറം ഖത്തറും നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ചു ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ നടത്തുന്നു. അതിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ക്ലാസുകളും 11ന് വെള്ളിയാഴ്ച സംഘടിപ്പിക്കും.

നസീം മെഡിക്കല്‍ സെന്റര്‍ സി റിങ്, അല്‍ വക്‌റ എന്നിവിടങ്ങളില്‍ രാവിലെ 7 മണി മുതല്‍ 11 മണിവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റ ഭാഗമായി വിദഗ്ധ ഡോക്ടര്‍മാരുടെ ആരോഗ്യ ബോധവര്‍കാരണ ക്ലാസ്സുകള്‍ ഉണ്ടാകും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പ്രവേശനം ഉണ്ടായിരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 33029988, 50253838 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവന്നതാണ്.


error: Content is protected !!