

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലുള്ള ഹാര്‍ട്ട് ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 18ന് വെള്ളിയാഴ്ച്ച റുമൈലയിലുള്ള ഹാര്‍ട്ട് ഹോസ്പിറ്റലില്‍ രാവിലെ 7 മണി മുതല്‍ 10 മണി വരെ നടക്കും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് പ്രാഥമിക പരിശോധനക്ക് (ബ്ലഡ് പ്രഷര്‍, ഷുഗര്‍, ബി എം ഐ) ശേഷമുള്ള വിലയിരുത്തലിന് ശേഷം ആവശ്യമായവരെ ഹൃദ്രോഹ വിദഗ്ധര്‍ പരിശോധിക്കും. തുടര്‍ പരിശോധന ആവശ്യമുള്ളവര്‍ക്ക് ഹാര്‍ട്ട് ഹോസ്പിറ്റലിലേക്ക് റഫറന്‍സ് ലഭിക്കും.

ഹാര്‍ട്ട് സംബന്ധമായ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പരിമിതമായ ആളുകള്‍ക്കായിരിക്കും വൈദ്യ പരിശോധനക്കുള്ള അവസരം ലഭിക്കുക. എന്നാല്‍ പൊതുജനങ്ങള്‍ക്ക് അന്നേ ദിവസം നടക്കുന്ന ആരോഗ്യ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണെന്നും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) മെഡിക്കല്‍ വിങ്ങ് ഭാരവാഹികള്‍ അറിയിച്ചു.
രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും വിളിക്കുക: 55442789/ 33146105.

