

ദോഹ: ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വെയ്‌സ് റാസല്‍ഖൈമയിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ദോഹ- റാസല്‍ഖൈമ റൂട്ടില്‍ ഒരു മണിക്കൂറാണ് പറക്കല്‍ സമയം.

റാസല്‍ഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയുടെ ആഗോള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സര്‍വീസ് പുനഃരാരംഭം കുറിച്ചത്. യു എ ഇയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മികച്ച ിെരഞ്ഞെടുപ്പായിരിക്കും ഖത്തര്‍ എയര്‍വെയ്‌സ്. യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നും റാസല്‍ ഖൈമയിലേക്കുള്ള വണ്‍-സ്റ്റോപ്പ് കണക്ഷനുകള്‍ ഉള്‍പ്പെടെ 160ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ വിപുലമായ ആഗോള ശൃംഖല യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും.
