അറബ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് സ്റ്റാന്റേര്‍ഡൈസേഷന്‍ ആന്റ് മൈനിംഗ് ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിക്ക് ഖത്തര്‍ അധ്യക്ഷത വഹിച്ചു

Web Desk
1 Min Read

ട്രിപ്പോളി: അറബ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് സ്റ്റാന്റേര്‍ഡൈസേഷന്‍ ആന്റ് മൈനിംഗ് ഓര്‍ഗനൈസേഷന്‍ 29-ാമത് മന്ത്രിതല ജനറല്‍ അസംബ്ലി യോഗത്തിന് ഖത്തര്‍ അധ്യക്ഷത വഹിച്ചു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലായിരുന്നു സമ്മേളനം.

city exchange

ലിബിയയിലെ ദേശീയ ഐക്യ സര്‍ക്കാരിന്റെ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് മുഹമ്മദ് ദബൈബയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു സമ്മേളനം.

ജനറല്‍ അസംബ്ലിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ലിബിയയിലെ ഖത്തര്‍ അംബാസഡര്‍ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് സാബിന്‍ അല്‍ ദോസരിയാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്.

സമ്മേളനത്തില്‍ അറബ് വ്യവസായ വികസന, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മൈനിംഗ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറലായി ഖത്തര്‍ നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തു. ഇതോടൊപ്പം അറബ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഡിക്കേറ്റേഴ്‌സ് പ്ലാറ്റ്‌ഫോമും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

വ്യവസായം, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, ഖനന മേഖലകളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം ശക്തിപ്പെടുത്തല്‍, നിര്‍മിത ബുദ്ധി (എഐ) അധിഷ്ഠിത സാങ്കേതികവിദ്യകളുടെ പ്രയോജനം വര്‍ധിപ്പിക്കല്‍, അറബ് രാജ്യങ്ങള്‍ക്കിടയിലെ വ്യവസായ വികസനവും സാമ്പത്തിക ഏകീകരണവും പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!