

ദോഹ: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടി ഒ ഐ സി സി ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ എം സി സിയുമായി സഹകരിച്ചു ഒക്ടോബര്‍ 28ന് ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടത്തുമെന്ന് ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റിയും ഒ ഐ സി സി ഇന്‍കാസ് യൂത്ത് വിങ് സെന്‍ട്രല്‍ കമ്മിറ്റിയും അറിയിച്ചു.

പ്രസ്തുത പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തലിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഖത്തറില്‍ ഉദ്ഘാടനം ചെയ്യുമെന്നും പ്രോഗ്രാം കമ്മറ്റി അറിയിച്ചു.
