സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്: സംഘാടക സമിതി രൂപീകരിച്ചു

Web Desk
1 Min Read

കൊക്കാല: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആറാമത് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന്റെ സംഘാടക സമിതി രൂപികരിച്ചു.
എസ് എസ് എഫ് ജില്ല പ്രസിഡന്റ് ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ ഉദ്ഘാടനം ചെയ്തു.

city exchange

സംഘാടക സമിതി ചെയര്‍മാനായി അബ്ദുല്‍ വഹാബ് സഅദിയേയും കണ്‍വീനാറായി ശരീഫ് പാലിപ്പിള്ളിയേയും തെരെഞ്ഞെടുത്തു. എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ശനീബ് മുല്ലക്കര സ്വഗതവും എസ് എസ് എഫ് ജില്ല സെക്രട്ടറി അബുതാഹിര്‍ ചേറ്റുവ നന്ദിയും പറഞ്ഞു.

സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് 2022 ഒക്ടോബര്‍ 22, 23 തിയ്യതികളില്‍ തൃശൂരില്‍ നടക്കും.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!