ഖത്തര്‍ കെ എം സി സി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ സൗഹൃദ സംഗമം

Web Desk
1 Min Read

ദോഹ: കെ എം സി സി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ സംഗമം മിയ പാര്‍ക്കില്‍ നടന്നു. ഇഫ്താര്‍ സംഗമത്തില്‍ കെ എം സി സി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം മുക്താര്‍ അധ്യക്ഷത വഹിച്ചു.

city exchange

ഖത്തര്‍ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. കരീം ആക്കോട് ഉല്‍ബോധന പ്രഭാഷണം നടത്തി. ജലീല്‍ കൊണ്ടോട്ടി, ടി പി അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പരിപടിക്ക് ഷബീര്‍വെട്ടത്തൂര്‍, ഷിഹാബ് ടി കെ, നവാബ് ഹുസൈന്‍, ജൂറൈജ്, ഫസല്‍, ഫായിസ് എടപ്പട്ടി, ഫായിസ് എളാംകുഴി, അസദ് ഇ ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇഫ്താറില്‍ ആഷിക് പി സി സ്വാഗതവും റാഷില്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!