ഖത്തറിലെ കാലാവസ്ഥ ക്രമേണ തണുപ്പിലേക്ക്

Web Desk
1 Min Read

ദോഹ: അല്‍ കിലെയ്ബ് നക്ഷത്രങ്ങളുടെ മധ്യത്തിലായി സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ ഖത്തറിലെ താപനില സാവധാനത്തിലും ക്രമേണയും തണുക്കാന്‍ തുടങ്ങും. ആഗസ്ത് 24നാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ബഷീര്‍ മര്‍സൂഖിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

city exchange

സുഹൈല്‍ നക്ഷത്രത്തിന്റെ കാഴ്ച ഗള്‍ഫ് മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആഹ്ലാദം പകരുന്നതായി ഡോ. മര്‍സൂഖ് അഭിപ്രായപ്പെട്ടു. ഇത് കാലാവസ്ഥയിലെ മിതത്വത്തെയും കാലാനുസൃതമായ മാറ്റത്തിന്റെ തുടക്കത്തെയും ചുട്ടുപൊള്ളുന്ന കാറ്റിന്റെ അവസാനത്തെയും അപവര്‍ത്തനത്തെയും സൂചിപ്പിക്കുന്നു.

വൈകുന്നേരങ്ങളില്‍ വെള്ളം തണുക്കുകയും രാത്രി നീണ്ടുനില്‍ക്കുകയും പകല്‍ കുറയുകയും ചെയ്യുന്നതിനാല്‍ ചൂടിന്റെ തീവ്രത കുറയും. സുഹൈല്‍ നക്ഷത്രവുമായി ബന്ധപ്പെട്ട ”തണുത്ത രാത്രികളെയും വെള്ളപ്പൊക്കത്തെയും” കുറിച്ച് ഒരു പഴയ ഗള്‍ഫ് അറബ് കഥ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ മഴയ്ക്കുള്ള അവസരവും നിലവിലുണ്ടെന്ന് ഡോ. മര്‍സൂഖ് കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

സുഹൈല്‍ നക്ഷത്രം 52 ദിവസമാണ് നീണ്ടുനില്‍ക്കുക. നാല് ഘട്ടങ്ങളിലായി വിഭജിച്ച സുഹൈലിന്റെ കാലഘ്ട്ടത്തില്‍ ഓരോ ഘട്ടത്തിനും 13 ദിവസങ്ങളാണുണ്ടാവുക. ഓരോ കാലഘട്ടം കഴിയുന്തോറും താപനില കുറയും. അല്‍ തര്‍ഫ, അല്‍ജബ, അല്‍ സീബ്ര, അല്‍ സര്‍ഫ എന്നിവയാണ് സുഹൈലിന്റെ ഘട്ടങ്ങള്‍.

ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുമ്പത്തെ റിപ്പോര്‍ട്ട് അനുസരിച്ച്, ‘അല്‍-തര്‍ഫ’യുടെ ആദ്യഘട്ടത്തില്‍ കാലാവസ്ഥ ചൂടും ഈര്‍പ്പവുമാണ്, എന്നാല്‍ ‘അല്‍-സര്‍ഫ’ ഉയരുന്നതോടെ ചൂടും ഈര്‍പ്പവും ക്രമേണ കുറയാന്‍ തുടങ്ങുന്നു.

Share This Article
Leave a Comment
error: Content is protected !!