അംഗോളയുടെ വിദേശകാര്യ മന്ത്രിയുമായി പ്രധാനമന്ത്രി ടെലിഫോണ്‍ സംഭാഷണം നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി അംഗോള റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രി ടെറ്റെ ആന്റോണിയോയുമായി ടെലിഫോണില്‍ സംസാരിച്ചു.

city exchange

സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ചും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ട റിപ്പബ്ലിക്കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാര മാര്‍ഗം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

സംഘര്‍ഷങ്ങള്‍ സംവാദത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഖത്തറിന്റെ അചഞ്ചലമായ നിലപാട് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും വീണ്ടും ഉറപ്പിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ പാലിക്കുന്നതിലൂടെ ആഗോള സ്ഥിരതയും സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!