എന്‍ ആര്‍ ഐ ടോക്ക്‌സ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഡബ്ല്യു എം സി ഖത്തര്‍ സംഘടിപ്പിച്ച എന്‍ ആര്‍ ഐ ടോക്ക്‌സ് പരിപാടി ദോഹയിലെ അല്‍ മുഫ്താഹ് റെന്റ് എ കാര്‍ ഓഫീസില്‍ നടന്നു. ലോക കേരള സഭാംഗം, കേരള ഇക്കണോമിക് അസോസിയേഷന്‍ അംഗം, ഡബ്ല്യു എം സി എന്‍ ആര്‍ ഐ സെല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയാണ് സെഷന് നേതൃത്വം നല്‍കിയത്.

city exchange

പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സംസാരിച്ചു.

പ്രവാസി വോട്ടറായി രജിസ്റ്റര്‍ ചെയ്യുന്നതിന്റെ നടപടിക്രമങ്ങളും അതിന്റെ പ്രാധാന്യവും പങ്കെടുത്തവര്‍ക്ക് വ്യക്തമായ ധാരണ നല്‍കുന്നതായിരുന്നു സെഷന്റെ മുഖ്യ ഉദ്ദേശ്യം. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!