
മനാമ: ‘ദി ഖുര്‍ആനിക് ഫിസ്റ്റ ലെറ്റസ് പെര്‍ഫോം’ എന്ന ശീര്‍ഷകത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന് രിസാല സ്റ്റഡി സര്‍ക്കിള്‍ മനാമ സോണ്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ സമാപിച്ചു. കിഡ്സ്, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്സ് (മനഃപാഠം), കഥ പറയല്‍, ഖുര്‍ആന്‍ ക്വിസ് തുടങ്ങിയ മത്സരങ്ങളില്‍ സെക്ടറുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തര്‍തീലില്‍ സല്‍മാബാദ്, സല്‍മാനിയ, ബുദയ്യ സെക്ടറുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.

ആര്‍ എസ് സി മനാമ സോണ്‍ ചെയര്‍മാന്‍ അല്‍ത്താഫ് അസ്ഹരി അധ്യക്ഷത വഹിച്ചു. നാഷണല്‍ ചെയര്‍മാന്‍ മന്‍സൂര്‍ അഹ്‌സനി തര്‍തീല്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ ഇ ബി അംഗം അഷ്റഫ് മങ്കര അനുമോദന പ്രഭാഷണം നടത്തി. സോണ്‍ ഇ ബി അംഗം അഫ്‌സല്‍ ഒറ്റപ്പാലം സ്വാഗതവും ജനറല്‍ സെക്രട്ടറി ഫാസില്‍ വടക്കേക്കാട് നന്ദിയും പറഞ്ഞു.
