

ദോഹ: മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ടി തോമസിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കത്തിച്ചു പിടിച്ച മെഴുകുതിരികളുടെ പശ്ചാത്തലത്തില്‍ പി ടി തോമസ് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന് തുടങ്ങുന്ന വയലാറിന്റെ അനശ്വര ഗാനത്തോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

പി ടി തോമസിനെപ്പോലുള്ളവര്‍ കേരള പൊതു സമുഹത്തില്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ ചില അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അനുസ്മരണ സമ്മേളങ്ങള്‍ സംഘടിപ്പിക്കുന്നതോടൊപ്പം തന്നെ അദ്ദേഹം കേരള രാഷ്ട്രീയ രംഗത്ത് ബാക്കിവെച്ച പാത പിന്തുടരുവാനും നാം തയ്യാറാകണമെന്നും സലിം നാലകത്ത് അഭിപ്രായപ്പെട്ടു.


ഇന്‍കാസ് നേതാക്കളായ കെ കെ ഉസ്മാന്‍, സുരേഷ് കരിയാട്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെ വി ബോബന്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഉപദേശക സമിതി അംഗം ഡേവിസ് ഇടശ്ശേരി, ഇന്‍കാസ് വനിതാ വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. മഞ്ജുഷ ശ്രീജിത്, ലിജോ ഈറയില്‍ തുടങ്ങിയവര്‍ പി ടി തോമസിനെ അനുസ്മരിച്ച് സംസാരിച്ചു.
ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ ദിജേഷ് സ്വാഗതവും യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് റിഷാദ് മൊയ്ദീന്‍ നന്ദിയും പറഞ്ഞു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും യൂത്ത് വിംഗ്- വനിതാ വിംഗ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ് ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നല്കി.

