

ദോഹ: എംഎസ് റിവിയേര, മെയിന്‍ ഷിഫ്2 എന്നീ രണ്ട് ക്രൂയിസ് കപ്പലുകള്‍ ദോഹ തുറമുഖത്തെത്തി. രണ്ടു കപ്പലുകളിലുമായി മൊത്തം 3745 യാത്രക്കാരും 1734 ക്രൂ അംഗങ്ങളുമാണുള്ളത്.

774 യാത്രക്കാര്‍ പിന്നീട് ദോഹയില്‍ നിന്ന് ‘മെയിന്‍ ഷിഫ് 2’ ലേക്ക് പുതിയ യാത്രയ്ക്കായി കയറും. യാത്രയില്‍ മേഖലയിലെ നിരവധി തുറമുഖങ്ങള്‍ ഉള്‍പ്പെടുന്നു.

നോര്‍വീജിയന്‍ ക്രൂയിസ് ലൈനിന്റെ (എന്‍സിഎല്‍) ഉടമസ്ഥതയിലുള്ളതും ഓഷ്യാനിയ ക്രൂയിസിന്റെ നിയന്ത്രണത്തിലുള്ളതുമായ എംഎസ് റിവിയേര ഖത്തര്‍ തീരങ്ങളിലേക്കുള്ള ആദ്യ യാത്രയാണ് നടത്തിയത്.
ടിയുഐ ക്രൂയിസ് നടത്തുന്ന മെയിന്‍ ഷിഫ്2 2023 ഏപ്രില്‍ വരെ നീണ്ടുനില്‍ക്കുന്ന ക്രൂയിസ് സീസണിലെ ഒമ്പതാമത്തെ യാത്രയിലാണ്.
എംഎസ് റിവിയേര മാര്‍ഷല്‍ പതാക ഉയര്‍ത്തുമ്പോള്‍ മെയിന്‍ ഷിഫ്2 മാള്‍ട്ടീസ് പതാകയാണ് ഉയര്‍ത്തിയിരിക്കുന്നത്. എംഎസ് റിവേരയ്ക്ക് 251 മീറ്റര്‍ നീളവും 1,250 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്.
‘മെയിന്‍ ഷിഫ്2’ 315.7 മീറ്ററാണ്. കൂടാതെ 2,894 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
രണ്ട് കപ്പലുകളും വിശിഷ്ടമായ റെസ്റ്റോറന്റുകള്‍, കഫേകള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രശസ്തമാണ്.

