തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Web Desk
1 Min Read

ദോഹ: കാല്‍ നൂറ്റാണ്ടായി ഖത്തറില്‍ സാമൂഹിക- സാംസ്‌കാരിക- ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദവേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നസീം സര്‍ജിക്കല്‍ ആന്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

city exchange

സി-റിങ് റോഡിലുള്ള നസീം മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത അഞ്ഞൂറിലധികം വേദി അംഗങ്ങള്‍ക്ക് വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായി.

ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയര്‍മാന്‍ വി എസ് നാരായണന്‍, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, വേദി ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, നസീം മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ബാബു ഷാനവാസ്, മാര്‍ക്കറ്റിങ് ഹെഡ് സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.

നസീം മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ക്ക് വേദിയുടെ ഉപഹാരം പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതവും ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുധന്‍ പ്രിന്‍സ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ട്രഷറര്‍ തോമസ്, നസീം മെഡിക്കല്‍ സെന്റര്‍ ബ്രാഞ്ച് മാനേജര്‍ സാക്കിര്‍ റിസല്‍ദാര്‍, സില്‍വര്‍ ജൂബിലി കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, ശ്രീനിവാസന്‍, വനിതാ കോര്‍ഡിനേറ്റര്‍ റജീന സലിം, വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ രേഖ പ്രമോദ്, ബദറുദ്ദീന്‍, ഷക്കീര്‍ ഹുസൈന്‍, ആര്‍ കെ റാഫി എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!