മുസ്‌ലിം ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വിജയിപ്പിച്ചവരെ അനുമോദിച്ചു

Web Desk
2 Min Read

ദോഹ: ഇസ്രായേലിന്റെ ഭീകരാക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹാ റാലി ശ്രദ്ധേയമാക്കുന്നതില്‍ പങ്കുവഹിച്ചവരെ അനുമോദിക്കുന്നതായും മുസ്ലിം ലീഗിന്റെ സംഘാടക മികവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വിജയവും ചിലരെയൊക്കെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും അതിനിടെ വീണുകിട്ടിയ ഒരു വരി പരാമര്‍ശത്തെ വിവാദമാക്കുന്നവരുടെ ഗൂഡോദ്ദേശം തിരിച്ചറിയണമെന്നും ഖത്തര്‍ കെ എം സി സി വാടാനപ്പള്ളി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

city exchange

കെ എം സി സി സ്റ്റേറ്റ് കമ്മിറ്റി ട്രഷറര്‍ പി എസ് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലീം നാലകത്ത് മുഖ്യപ്രഭാഷണം നടത്തി. തസ്ലീം ഖാലിദ് സ്വാഗതം പറഞ്ഞു. കെ. എ. അബ്ദുല്ല കളവൂര്‍ അധ്യക്ഷത വഹിച്ചു.

ഹൃസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ഖത്തര്‍ കെ എം സി സിയുടെ ആദ്യകാല നേതാവും നാട്ടിക നിയോജക മണ്ഡലം, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയുടെ കലാ സാഹിത്യവിഭാഗമായ സമീക്ഷയുടെ പ്രഥമ കണ്‍വീനര്‍ തുടങ്ങി മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന , ഇപ്പോള്‍ വാടാനപ്പള്ളി സി എച്ച് എം എം ഒ അസോസിയേഷന്‍ പ്രസിഡന്റ്, തെക്കേ മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന പി എം ഖാലിദിന് യോഗം സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

- Advertisement -
Ad image

പുതിയ കമ്മിറ്റി ഭാരവാഹികളായി എ. കെ അബ്ദുല്‍ റസാഖ് (പ്രസിഡന്റ്), പി എ അഷ്റഫ്, പി എ അര്‍ഷാദ്, പി കെ നൗഫല്‍ കാസിം, പി എസ് സുലൈമാന്‍ (വൈസ് പ്രസി), പി എ മുഹമ്മദ് ശരീഫ് (ജനറല്‍ സെക്രട്ടറി), താഹിര്‍ അഹമ്മദ്, ആഷിക് ഉമ്മര്‍,സല്‍മാന്‍ ഖാലിദ് പി കെ, മുഹമ്മദ് ആഷിഫ് ഹുസൈന്‍ (ജോ സെക്ര), കെ എ അബ്ദുല്ല കളവൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിട്ടേണിങ് ഓഫീസര്‍മാരായ എം സി ഹാശിം എളവള്ളി, മജീദ് കൈപ്പമംഗലം എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ടി നാസര്‍, മണലൂര്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹാഷിം, ജനറല്‍ സെക്രട്ടറി എ എച്ച് യൂനുസ് ഹനീഫ, ട്രഷറര്‍ എ എസ് നസീര്‍, മുന്‍ നേതാവ് പി എം ഖാലിദ് വാടാനപ്പള്ളി, എ വി ബക്കര്‍ മജീദ് കൈപ്പമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!