സേവറി സീഷെല്ലിന്റെ ഖത്തര്‍ രുചിക്കൂട്ടിന് ചൊവ്വാഴ്ച തുടക്കം

Web Desk
1 Min Read

ദോഹ: ഇന്ത്യയിലും യു എ ഇയിലുമായി പ്രവര്‍ത്തിക്കുന്ന സേവറി സീഷെല്ലിന്റെ 24-ാമത്തേയും ഖത്തറിലെ ആദ്യത്തേയും ഔട്ട്‌ലെറ്റ് മുന്‍തസയില്‍ ഒക്ടോബര്‍ 31ന് ഉദ്ഘആടനം ചെയ്യും. മുഹമ്മദ് അഹമ്മദ് ഖഷ് അല്‍ മന്‍സൂരി ഔട്ട്‌ലെറ്റിന്റെ ഉദ്ഘാനം നിര്‍വഹിക്കും. അകാസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഇസ്മാഈല്‍ അല്‍ബറാമി മുഖ്യാതിഥിയായിരിക്കും.

city exchange

നിങ്ങളുടെ ഭക്ഷ്യാനുഭവം പുതുരുചികൊണ്ട് ഞങ്ങള്‍ സുഗന്ധമാക്കുമെന്നാണ് ഖത്തറിലെത്തുന്ന സേവറി സീഷെല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനം. അല്‍ മുന്‍തസയിലെ സ്ട്രീറ്റ് 850ല്‍ സോണ്‍ 24 ബില്‍ഡിംഗ് 11ലാണ് സേവറി സീഷെല്‍ പ്രവര്‍ത്തിക്കുന്നത്.

2002ലാണ് സേവറി സീഷെല്ലിന് തുടക്കമായത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സേവറി സീഷെല്ലില്‍ വിശാലമായ ഡൈനിംഗ് ഹാളാണ് ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.

- Advertisement -
Ad image

ഖത്തറില്‍ മുന്‍തസയിലേത് ഉള്‍പ്പെടെ 24 ഔട്ട്‌ലെറ്റുകളാണ് നിലവിലുള്ളത്. ബെംഗളൂരു, ചെന്നൈ, മംഗലാപുരം, ആര്‍ക്കോട്, അംബുര്‍, കോഴിക്കോട്, ദുബൈ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കുഞ്ഞിമൂസ, കോര്‍പറേറ്റ് മാനേജര്‍ സീഷാന്‍, ജനറല്‍ മാനേജര്‍ കെ എന്‍ സാബിത്ത്, എക്‌സിക്യൂട്ടീവ് ഷെഫ് രാജന്‍ മാത്യു, സഹവുല്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!