

ദോഹ: സംസ്‌കൃതി ഖത്തര്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ സ്‌കില്‍സ് ഡെവലപ്പ്മെന്റ് സെന്ററില്‍ നടന്ന വനിതാ ദിനാചരണവും ഇഫ്താര്‍ സംഗമവും അതിനോടൊപ്പം നടന്ന മാഗസിന്‍ പ്രകാശനവും ശ്രദ്ധേയമായി. സംസ്‌കൃതി വനിതാവേദി പ്രസിഡന്റ് അനിത ശ്രീനാഥ് അധ്യക്ഷത വഹിച്ചു.


സംസ്‌കൃതി ഖത്തര്‍ ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം ഉദ്ഘാടനം ചെയ്തു. വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങിയ ‘വൈഖരി’ എന്ന മാഗസിന്റെ പ്രകാശനം സംസ്‌കൃതി ഖത്തര്‍ പ്രസിഡണ്ട് സാബിത്ത് സഹീര്‍ നിര്‍വഹിച്ചു.


പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി വൈസ് പ്രസിഡണ്ട് സുനീതി സുനില്‍, സംസ്‌കൃതി സെക്രട്ടറി അര്‍ച്ചന ഓമനക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. 250ഓളം വനിതകളും കുട്ടികളും പങ്കെടുത്ത ചടങ്ങില്‍ വനിതാ വേദി
സെക്രട്ടറി ജസിത നടപ്പുരയില്‍ സ്വാഗതവും വനിതാ വേദി വൈസ് പ്രസിഡന്റ് ജാന്‍സി ജാന്‍സി റാണി നന്ദിയും രേഖപ്പെടുത്തി.
