‘പൊന്നൊഴുകി വന്ന കാലം’ ബഹ്‌റൈനില്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

മനാമ: ഗള്‍ഫ് ജീവിതത്തിന്റെ ചരിത്രവും സാമൂഹിക യാഥാര്‍ഥ്യങ്ങളും അടയാളപ്പെടുത്തുന്ന ഇ എ സലീമിന്റെ ‘പൊന്നൊഴുകി വന്ന കാലം’ എന്ന നോവലിന്റെ ബഹ്‌റൈന്‍ പ്രകാശനം ബഹ്‌റൈന്‍ കേരളീയ സമാജം ബാബുരാജന്‍ ഹാളില്‍ നടന്നു.

city exchange

ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാഹിത്യ- സാംസ്‌കാരിക- കലാ- സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

കുമാരി ഇഷ ആഷിക്കിന്റെയും മാസ്റ്റര്‍ ഐഡന്‍ ഷിബുവിന്റെയും കവിതാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. സലാം ബഹ്‌റൈന്‍ സ്ഥാപക മീര രവിക്ക് പുസ്തകം കൈമാറി അദ്ദേഹം നോവലിന്റെ പ്രകാശനം നിര്‍വഹിച്ചു.

ബി കെ എസ് സാഹിത്യവേദി സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സമാജം ലൈബ്രറിയിലേക്കുള്ള രണ്ട് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

- Advertisement -
Ad image

അനീഷ് നിര്‍മ്മലന്‍ പുസ്തക പരിചയവും സ്വപ്‌ന വിനോദ് വായനാനുഭവവും പങ്കുവെച്ചു. ഗള്‍ഫ് മേഖലയിലെ ക്രൂഡ് ഓയില്‍ ക്യാപിറ്റലിസവും അതിന്റെ ചരിത്രവും അതിനിടയില്‍ ജീവിച്ച മനുഷ്യരുടെ അനുഭവങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളും ആവിഷ്‌കരിക്കുന്ന നോവല്‍ മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ വായനാനുഭവമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സാഹിത്യവും ചരിത്രവും മനുഷ്യജീവിതവും ഇഴചേര്‍ന്നുനില്‍ക്കുന്ന കൃതിയെ പരിചയപ്പെടുത്തുന്ന ചടങ്ങ്, ബഹ്‌റൈനിലെ മലയാളി സാഹിത്യപ്രേമികളുടെ സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. സാഹിത്യവേദി കണ്‍വീനര്‍ ആദര്‍ശ് മാധവന്‍കുട്ടി നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!