

ദോഹ: ‘ഫാമിലിയ 2024’ എന്ന പേരില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി അല്‍ മിഷാഫിലെ പോഡാര്‍ പേള്‍ സ്കൂളില്‍ സംഘടിപ്പിച്ച വനിതാ വിംഗ് പ്രഖ്യാപന സമ്മേളനത്തില്‍ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് വനിതാ വിംഗ് പ്രഖ്യാപനം നടത്തി. നാട്ടിലെയും പ്രവാസ ലോകത്തെയും സംഘടനാ രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം ഒഴിച്ച് കൂടാന്‍ പറ്റാത്തതാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വനിതാ വിംഗ് കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. ഉപദേശക സമിതി വൈസ് ചെയര്മാന് അബ്ദുന്നാസര്‍ നാച്ചി ആശംസ നേര്‍ന്നു.


പുതുതായി രൂപീകരിക്കപ്പെട്ട വനിതാ വിംഗ് കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സമീറ അബ്ദുല്‍ നാസര്‍ സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല എം എ മാത്തമാറ്റിക്സ് പരീക്ഷയില്‍ ആറാം റാങ്ക് കരസ്ഥമാക്കിയ ഫാത്തിമ അദീന റജാസിന് കെ എം സി സി ഖത്തര്‍ എഡ്യുക്കേഷന്‍ എക്സലന്‍സി അവാര്‍ഡ് കൈമാറി. കെ എം സി സി കലാ സാഹിത്യ സാംസ്കാരിക വിഭാഗമായ സമീക്ഷയുടെ നേതൃത്വത്തില്‍ പ്രമുഖ ഗായകന് താജുദ്ദീന് വടകരയും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യയും വിവിധ കലാപരിപാടികളും നടന്നു.
സഹ്വ സല്മാന് ഖിറാഅത്ത് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പി എസ് എം ഹുസൈന് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ, അന്‍വര്‍ ബാബു, റഹീം പാക്കഞ്ഞി, ബഷീര്‍ ടി ടി കെ, അബൂബക്കര്‍ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, അഷ്റഫ് ആറളം, താഹിര്‍ താഹ കുട്ടി, വി ടി എം സ്വാദിഖ്, സല്മാന് എളയടം, ഫൈസല്‍ മാസ്റ്റര്‍, ഷമീര്‍ മുഹമ്മദ്, ശംസുദ്ദീന്‍ വാണിമേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

