ഉസാമ ബിന്‍ ലാദന്റെ മകന്‍ ഉമര്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിന്

Web Desk
1 Min Read

ജറുസലേം: ഉസാമ ബിന്‍ ലാദന്റെ മകന്‍ ഉമര്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നു. പിതാവിന്റെ പ്രവര്‍ത്തികളില്‍ ക്ഷമ ചോദിക്കാനും മറ്റു കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാനുമാണ് ഇസ്രായേല്‍ യാത്രയെന്നാണ് അല്‍ അറബി ന്യൂസ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

city exchange


ബിന്‍ ലാദന്റെ ആണ്‍മക്കളില്‍ ഇളയ വ്യക്തിയാണ് ഉമര്‍. താന്‍ അല്‍ ഖ്വയ്ദയുടെ തലവനായി ചുമതലയേല്‍ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഇസ്രായേലി ദിനപത്രം യെദിയോത്ത് അഹ്‌റൊനോത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മക്കളെ സ്‌നേഹിക്കുന്നതിനേക്കാള്‍ ശത്രുക്കളെ വെറുക്കാനാണ് പിതാവ് ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു. താന്‍ പാഴാക്കിയ ജീവിതം മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞതോടെ വേഗത്തില്‍ രക്ഷപ്പെടാനാണ് ആഗ്രഹിച്ചതെന്നും താനും സഹോദരങ്ങളും രക്തസാക്ഷികളാകണമെന്നാണ് പിതാവ് ആഗ്രഹിച്ചതെന്നും ഒമര്‍ പറഞ്ഞു.

പിതാവിന്റെ പ്രവര്‍ത്തികളില്‍ നാണക്കേടും ഭീകരതയുമാണ് തോന്നിയത്. പിതാവ് യഥാര്‍ഥത്തില്‍ ആരാണെന്ന് മനസ്സിലാക്കാന്‍ താന്‍ നിര്‍ബന്ധിതനായതായും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഫ്രാന്‍സില്‍ കഴിയുന്ന ഒമര്‍ ഭാര്യയോടൊപ്പമാണ് ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബം ജൂതന്മാരാണ്. യു എസ് സന്ദര്‍ശിക്കാനും പദ്ധതിയുണ്ടെന്നും ഒമര്‍ വ്യക്തമാക്കി.

- Advertisement -
Ad image


ലോകം ഒന്നായി ജീവിക്കണമെന്നും എല്ലാ മതത്തില്‍ നിന്നുള്ള അയല്‍ക്കാരും പരസ്പരം സമാധാനത്തോടെ ജീവിക്കാനാകുമെന്നുമാണ് വിശ്വസിക്കുന്നതെന്നും ഒമര്‍ വ്യക്തമാക്കി.
2011 മെയ് മാസത്തിലാണ് യു എസ് ഓപറേഷനിലൂടെ ബിന്‍ ലാദനെ കൊലപ്പെടുത്തിയത്. മൃതദേഹം കടലില്‍ നശിപ്പിച്ചതായാണ് പറയപ്പെടുന്നത്.

Share This Article
Leave a Comment
error: Content is protected !!