

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ ഹാജിക്ക മെമ്മോറിയല്‍ ഉപന്യാസ മത്സരം 2023 സമ്മാന വിതരണ ചടങ്ങ് തിങ്കളാഴ്ച നടക്കും.

നിരവധി പതിറ്റാണ്ടുകള്‍ ഖത്തറില്‍ മാനുഷിക സേവനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച സാമൂഹിക- ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹാജിക്കയോടുള്ള ആദരസൂചകമായാണ് ഐ സി ബി എഫ് ഉപന്യാസ മത്സരം നടത്തുന്നത്. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്.

സമ്മാന വിതരണ ചടങ്ങ് ഡിസംബര്‍ 11ന് വൈകിട്ട് ആറു മണിക്ക് ഐ സി ബി എഫ് കാഞ്ഞാണി ഹാളില്‍ നടക്കുമെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു.
