
ദോഹ: കെ പി എ ക്യു ഫിഫ ലോകകപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തില്‍ കൃഷ്ണദാസ്, അബ്ദുല്‍ റഹീം വേങ്ങേരി എന്നിവര്‍ സംയുക്തമായി ഒന്നാം സമ്മാനം നേടി. സജീര്‍ പൂവള്ളത്തില്‍ രണ്ടാം സമ്മാനത്തിനും ബിന്ന്യ രജിലേഷ്, നിസാര്‍ കാങ്ങാട്ട് എന്നിവര്‍ മൂന്നാം സമ്മാനത്തിനും അര്‍ഹരായി.

മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബമ്പര്‍ ചോദ്യ മത്സരങ്ങളില്‍ ബമ്പര്‍ 1-ല്‍ സംഗീത പുഴയ്ക്കലും ബമ്പര്‍ 2-ല്‍ ഷൈജു പുത്തലത്തും വിജയികളായി.
