ഐ സി എഫ് സല്‍മാബാദ് മീലാദ് സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

Web Desk
1 Min Read

മനാമ: ഐ സി എഫ് ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സല്‍മാബാദ് റീജിയന്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. മീലാദ് ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നല്‍കി.

city exchange

ഭാരവാഹികളായി ശഫീഖ് മുസ്ല്യാര്‍ വെള്ളൂര്‍ (ചെയര്‍മാന്‍), ഷാജഹാന്‍ കൂരിക്കുഴി, റഹീം താനൂര്‍, യൂനുസ് മുടിക്കല്‍, റഫീക്ക് വെള്ളൂര്‍ (വൈസ്. ചെയര്‍മാന്‍), ഹര്‍ഷദ് ഹാജി കല്ലായി (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് കോട്ടക്കല്‍ (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി അബ്ദുള്ള രണ്ടത്താണി (പ്രോഗ്രാം), ഹംസ ഖാലിദ് സഖാഫി (പ്രചരണം), മന്‍സൂര്‍ ചെമ്പ്ര (വളണ്ടിയര്‍), ഇസ്ഹാഖ് വലപ്പാട് (മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.

കാമ്പയിനിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ മൗലിദ് മജ്ലിസ്, ഫാമിലി മൗലിദ്, സ്്‌നേഹസംഗമം, മിഡ്‌നൈറ്റ് ബ്ലൂം, മാസ്റ്റര്‍ മൈന്‍ഡ്, ഡെയ്‌ലി ക്വിസ്സ്, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.
റീജിയന്‍ മദ്ഹു റസൂല്‍ സമ്മേളനം ഓഗസ്റ്റ് 25 കാലത്ത് 11 മണിക്ക് അല്‍ ഹിലാല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!