ഖത്തറിലെ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയും

Web Desk
0 Min Read

ദോഹ: അറേബ്യന്‍ ഉപദ്വീപിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ പൊടിപടലങ്ങള്‍ രൂപപ്പെടുന്നത് ഖത്തറില്‍ ദൃശ്യപരത കുറയുന്നതിന് കാരണമാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 8.45ന് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം പൊടിപടലങ്ങള്‍ ഖത്തറിനടുത്തേക്ക് വരുന്നുണ്ട്.

city exchange

ഖത്തറില്‍ പൊടിപടലങ്ങള്‍ എത്തുന്നതോടെ പൊടിനിറഞ്ഞ കാലാവസ്ഥയും ചില സമയങ്ങളില്‍ ദൃശ്യപരത രണ്ട് കിലോമീറ്ററില്‍ താഴെയും പൂജ്യവുമായിരിക്കും.

പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷമായതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!