വിന്റര്‍ ഡ്രൈവ് പ്രമോഷനുമായി റീട്ടയില്‍ മാര്‍ട്ടും ന്യൂ ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റും

Web Desk
1 Min Read

ദോഹ: റീട്ടെയില്‍ മാര്‍ട്ടും ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ മെഗാ പ്രമോഷന്‍ ‘വിന്റര്‍ ഡ്രൈവ്’ പ്രഖ്യാപിച്ചു. നവംബര്‍ 13 മുതല്‍ 2026 മെയ് 12 വരെ നീളുന്ന പ്രമോഷനിലൂടെ ഭാഗ്യശാലികള്‍ക്ക് ആറ് പുതിയ കാറുകള്‍ നേടാനുള്ള അവസരമുണ്ടാകുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

53 വര്‍ഷത്തെ വിശ്വാസവും ഗുണനിലവാരവുമാണ് റീട്ടെയില്‍ മാര്‍ട്ടിന്റെയും ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെയും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. ഓരോ 50 റിയാല്‍ ഷോപ്പിംഗിനും ഒരു ഇ-റാഫിള്‍ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകള്‍ നറുക്കെടുത്താണ് ഒരു ജിഡബ്ല്യു എം ടാങ്ക് 500, അഞ്ച് എം ജി ഇസെഡ് എസ് എസ് യു വി കാറുകളും സമ്മാനമായി നല്‍കുന്നത്.

റാഫിള്‍ ഡ്രോ 2026 മെയ് 14ന് വക്രയിലെ റീട്ടെയില്‍ മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കാളിത്തത്തിനുമായി റീട്ടെയില്‍ മാര്‍ട്ട്, ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ് കസ്റ്റമര്‍ സര്‍വീസ് ടീമിനെ ബന്ധപ്പെടാവുന്നതാണ്.

തങ്ങളുടെ പുതിയ ശാഖ കര്‍ത്തിയാത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

- Advertisement -
Ad image

വാര്‍ത്താ സമ്മേളനജ്ജില്‍ ജനറല്‍ മാനേജര്‍ ജാഫര്‍ ടി കെ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പദ്‌മേഷ് ചെല്ലത്ത്, ഓപറേഷന്‍ മാനേജര്‍ ഹസ്ഫര്‍ റഹ്മാന്‍, റീട്ടയില്‍ ഹെഡ് അരുണ്‍ എസ് പിള്ളൈ, അസ്ഗര്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!