കൈത്താങ്ങായി ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര ഓണക്കിറ്റ്

Web Desk
1 Min Read

ദോഹ: ഓണക്കാലത്ത് ഖത്തറില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഓണക്കിറ്റ് വിതരണം നടത്തി. ജോലിയില്ലാതയും മറ്റും കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് ഓണക്കിറ്റ് നല്‍കിയത്.

city exchange

ഈ ഓണക്കാലത്ത് തങ്ങളില്‍പെട്ട ഒരാളും പ്രയാസം അനുഭവിക്കരുത് എന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് അര്‍ഹരായ ആളുകളെ കണ്ടെത്തി കിറ്റ് വിതരണം നടത്തിയതെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

സൈക്കിളില്‍ ലോകം ചുറ്റുന്ന സാബിത്ത് വിതരണം ചെയ്യാനുള്ള കിറ്റ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസ ലോകത്ത് നിന്നുള്ള ഇത്തരം അനുകരണീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത് പ്രശംസനീയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്നദ്ധ സേവന രംഗത്ത് ഇന്‍കാസ് പേരാമ്പ്ര നിയോജക മണ്ഡലത്തിന് ഇനിയും നല്ല പ്രവര്‍ത്തങ്ങള്‍ നടത്താന്‍ സാധിക്കട്ടെ എന്ന് കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

കിറ്റ് വിതരണത്തില്‍ ജില്ലാ പ്രസിഡന്റ് വിപിന്‍, വൈസ് പ്രസിഡന്റ് അമീര്‍ കെ ടി, പേരാമ്പ്രയുടെ ചുമതലയുള്ള ജില്ലാ സെക്രട്ടറി സഫീര്‍, ജില്ലാ സെക്രട്ടറി ജിതേഷ്, നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ ചെറുവണ്ണൂര്‍, സെക്രട്ടറി നജാദ് വി കെ, ബാബു ചെറുവണ്ണൂര്‍, അസീസ് ബഷീര്‍ മേപ്പയ്യൂര്‍, രാമകൃഷ്ണന്‍, ഹാഫില്‍, രാഹുല്‍, അശോകന്‍, ശേഖരന്‍, പ്രബീഷ്, മുജീബ്, പ്രശോദ് തുടങ്ങിയവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!