

പയ്യന്നൂര്‍: എസ് കെ ജെ എം പയ്യന്നൂര്‍ റെയ്ഞ്ച് തദ്രീബും പി കെ പി ഉസ്താദ് സ്മൃതി സംഗമവും സംഘടിപ്പിച്ചു. റെയില്‍വേ ഗേറ്റ് ജമലുല്ലലി മദ്‌റസ ഓഡിറ്റോഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ സി മൊയ്തു മൗലവി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ആശിഖ് നിസാമി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് സെക്രട്ടറി സാജിദ് ഫൈസി സ്വാഗതം പറഞ്ഞു.

പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബിക് കോളോജ് കണ്‍ട്രോള്‍ ഉസ്താദ് സഅദ് നദ്വി പി കെ പി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. എം ടി പി ഇബ്രാഹിം മൗലവി രണ്ടാം തരത്തിലെ ഫിഖ്ഹ് മോഡല്‍ ക്ലാസ് നടത്തി എസ് കെ ജെ എം സി സി മുദരിബ് സഖരിയ്യാ ദാരിമി പടേന ജനറല്‍ ടോക്ക് നടത്തി.
മുഹമ്മദ് ത്വയ്യിബ് അശ്രഫി, അബ്ദുല്ല അസ്ഹരി, മുഹമ്മദ് സ്വാദിഖ് ദാരിമി, ഹാഫിള് വാഫി എന്നിവര്‍ ദിറാസത്തുല്‍ ഔളായിന്ന് നേതൃത്വം നല്‍കി. മുഅല്ലിം ഡെ 2023 മഹല്ല്തല കലക്ഷനില്‍ ക്വാട്ട പൂര്‍ത്തിയാക്കിയ മദ്‌റസയ്ക്കും കൂടുതല്‍ കലക്ഷന്‍ നടത്തിയ മദ്‌റസയ്ക്കുമുള്ള ഉപഹാരങ്ങള്‍ റെയ്ഞ്ച് ട്രഷര്‍ എസ് എ ശുകൂര്‍ ഹാജി, എസ് കെ എം എം എ റെയ്ഞ്ച് സെക്രട്ടറി കെ കെ മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മുട്ടത്ത്ക്കടവ് മഹല്ല് പ്രസിഡന്റ് യു അഹ്മദ്, ട്രഷറര്‍ അബ്ദുല്‍ വഹാബ്ഹാജി തുടങ്ങിയവര്‍ വിതരണം ചെയ്തു. മുഹമ്മദ് നിസാമി കൊറ്റി ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിന് റെയ്ഞ്ച് സെക്രട്ടറി സാജിദ് ഫൈസി സ്വാഗതവും കെ സി മൊയ്തു മൗലവി നന്ദിയും പറഞ്ഞു.

