കെ എം സി സി അരിക്കുളം പഞ്ചായത്ത് ആരോഗ്യ പരിപാടി

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരുടെ ആരോഗ്യക്ഷേമം മുന്‍നിര്‍ത്തി കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്റില്‍ പരിപാടി സംഘടിപ്പിച്ചു. എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജാലിസ് ഇ എം അധ്യക്ഷത വഹിച്ചു.

city exchange

ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇല്യാസ് മാസ്റ്റര്‍, സംസ്ഥാന ഹെല്‍ത്ത് വിങ് ചെയര്‍മാന്‍ ഡോ. സമദ്,
മുഹമ്മദ് ചാവട്ട്, ടി ടി കുഞ്ഞമ്മദ്, വടക്കയില്‍ അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.

നാലു സെഷനുകളായി നടത്തിയ പരിപാടിയില്‍ റൈഹാന പി ടി അവതാരകയായി.

- Advertisement -
Ad image

പ്രമേഹ രോഗവും മുന്‍കരുതലുകളും എന്ന വിഷയത്തില്‍ വെല്‍കിന്‍സ് ക്ലിനിക്കിലെ ഡോക്ടറും ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. ജാക്കോബ് നെയില്‍ ക്ലാസെടുത്തു. ഡയറ്റ് ആന്റ് കണ്‍ട്രോളില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍ ആയിഷ പൂക്കുഞ്ഞ് ക്ലാസെടുത്തു.

മുഹമ്മദ് ചാവട്ട്, തെനങ്കാലില്‍ ഇസ്മയില്‍ എന്നിവര്‍ക്ക് എസ് എ എം ബഷീര്‍ മൊമന്റോ സമ്മാനിച്ചു. സി കെ സി ഇസ്മയിലിന് ഇല്യാസ് മാസ്റ്ററും ട്രഷറര്‍ സമീര്‍ മാനസയ്ക്ക് ജാലിസും മൊമന്റോ കൈമാറി.

വെല്‍കിന്‍സ് ക്ലിനിക്കും ഖത്തര്‍ കെ എം സി സി അരിക്കുളം പഞ്ചായത്ത് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ചെക്കപ്പിനുള്ള കൂപ്പണ്‍ വെല്‍കിന്‍സ് ക്ലിനിക്കിന്റെ സെയില്‍സ് ആന്റ്് മാര്‍ക്കറ്റിംഗ് ഹെഡ് റജില്‍ ജാക്കോബ് പഞ്ചായത്തിലെ സീനിയര്‍ നേതാവ് പി ടി അബൂബക്കറിന് നല്കി ഉദ്ഘാടനം ചെയ്തു.

സമാപനത്തില്‍ പ്രശസ്ത ഗായകന്‍ സലിം കോടത്തൂര്‍ മുഖ്യാതിഥിയായി. എന്‍ കെ സിദ്ദിഖ് സ്വാഗതവും നിയാസ് ആവള നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!