ക്യു ഐ എ ഖത്തര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീസണ്‍ 4 സംഘാടക സമിതി രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: ക്യു ഐ എ ഖത്തര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീസണ്‍ 4 ഡിസംബര്‍ 3 മുതല്‍ മെഷാഫിലുള്ള ബീറ്റ കംബ്രിഡ്ജ് സ്‌കൂളില്‍ നടക്കും. ഖത്തറിലെ മുഴുവന്‍ അക്കാദമിയുടെയും കൂട്ടായ്മയായ ബിക്യുഎബിയുമായി സഹകരിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

city exchange

അത്ലണ്‍ ക്ലബ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ടൂര്‍ണമെന്റ് ഒസംഘാടക സമിതി രൂപീകരിച്ചു. ടൂര്‍ണമെന്റ് ഹെഡ് ആഷിഫ് ഹമീദ്, ചെയര്‍മാന്‍ സഫീര്‍, വൈസ് ചെയര്‍മാന്‍ സകരിയ നസീഹ്, കോര്‍പ്പറേറ്റ് ഹെഡ് റഹീം, ടെക്നിക്കല്‍ ചെയര്‍മാന്‍ ബിനോയ് ഫ്രാന്‍സിസ്, അസിസ്റ്റന്റ് ഹെഡ് ഓഫ് ടൂര്‍ണമെന്റ് മുഹമ്മദ് അസ്ഹര്‍, വിവിധ സെക്ഷന്‍ ഹെഡുകളായി ശരീഫ്, അസ്ലം, അസീം, ശ്യാം ഗോപന്‍, അബു താഹിര്‍, ജിംനാസ്, സൈമണ്‍ എന്നിവരെ തെരഞ്ഞെടുത്തു.

500ലധികം താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ മൊത്തം 22 ക്യാറ്റഗറികള്‍ ആണുള്ളത്. കുട്ടികള്‍ സിംഗിള്‍സ് ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും അണ്ടര്‍ 9, 11, 13, 15, 17, 19, പുരുഷന്മാരുടെ ഡബിള്‍സ്: എ, ബി, സി, ഡി. സ്ത്രീകളുടെ ഡബിള്‍സ്: സി, ഡി. മിക്‌സഡ് ഡബിള്‍സ്: സി എന്നിവക്ക് പുറമെ എലൈറ്റ് കാറ്റഗറിയായ ഓപ്പണ്‍ സിംഗിള്‍സ് ആന്റ് ഡബിള്‍സ് കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനും 70080599 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!