
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) വനിതാ ഫോറവുമായി സഹകരിച്ച് മെഡ്‌ഫോര്‍ട്ട് ഷി ക്ലിനിക്കിന്റെ പിന്തുണയോടെ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആറുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിരോധ ആരോഗ്യം, വെല്‍നെസ്, ആദ്യഘട്ട ചികിത്സ എന്നിവ ലക്ഷ്യമിട്ട് മെഡ്‌ഫോര്‍ട്ട് ഷി ക്ലിനിക്കില്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് ചാന്‍സറി ആന്‍ഡ് കോണ്‍സുലര്‍ ഡോ. വൈഭവ് എ തണ്ടാലെ മുഖ്യാതിഥിയായിരുന്നു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.

ഐ സി സി വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ അഞ്ജന മേനോന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ സി സി ഹെഡ് ഓഫ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് നന്ദിനി അബ്ബഗൗണി, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, മെഡ്‌ഫോര്‍ട്ട് സി ഇ ഒ ഉമയ്കുമാര്‍, ഐ സി സി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രമുഖ സമൂഹപ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ജഹ്നവി അവതാരകയായിരുന്നു.
