ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന ‘മാംഗോ മുറി’ നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് തുടങ്ങും

Web Desk
1 Min Read

കൊച്ചി: ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗോ മുറി. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നവംബര്‍ ഒന്നിന് തുടങ്ങും.

city exchange

സതീഷ് മനോഹര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും സംവിധായകനും ചേര്‍ന്നാണ്.
സംഗീതം: ഫോര്‍ മ്യൂസിക്‌സ്, എഡിറ്റിംഗ്: ലിബിന്‍ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്‌സര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ കല്ലാര്‍, ചമയം: ഉദയന്‍ നേമം,
വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ശബ്ദസംവിധാനം: ചാള്‍സ്, പരസ്യകല: ശ്രീജിത്ത് വിദ്യാധര്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!