

ദോഹ: ഒ ഐ സി സി ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗത്വ വിതരണത്തിന്റെ ഭാഗമായി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടന്നു. ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് അഷ്റഫ് പി എ നാസര്‍ അധ്യക്ഷത വഹിച്ചു.

സംഘടനാ തത്വങ്ങളേയും മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതിനോടൊപ്പം സഹജീവികളുടെ സാന്ത്വനത്തിന് ജാതിമതകക്ഷി ഭേദമന്യേ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഹെല്‍പ് ഡസ്‌ക് സംവിധാനത്തിന് തുടക്കം കുറിച്ചു. പ്രവാസികളുടെ ശബ്ദമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മുന്നേറ്റം കുറിക്കുന്നതിന് തീരുമാനിച്ചു.

ആദ്യ അംഗത്വ വിതരണം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിഹാസ് കോടിയേരിയും ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിനും ചേര്‍ന്ന് മുതിര്‍ന്ന അംഗങ്ങളായ ബാവ അച്ചാരത്ത്, മാനുക്ക എന്നിവര്‍ക്ക് നല്‍കി തുടക്കം കുറിച്ചു.
പ്രവാസിയുടെ ജീവിതത്തില്‍ കരുതേണ്ട അടിസ്ഥാന സംവിധാനങ്ങള്‍ ചുണ്ടിക്കാണിച്ചു പഠന ക്ലാസ്സിന് ഒ ഐ സി സി ഗ്ലോബല്‍ നേതാവ് ജോണ്‍ ഗില്‍ബര്‍ട്ട് നേതൃത്വം നല്‍കി. നോര്‍ക്ക റജിസ്‌ട്രേഷന്‍, പ്രവാസി അനുകൂല്യങ്ങള്‍, പ്രവാസി ക്ഷേമനിധി അംഗത്വം, പെന്‍ഷന്‍ അപേക്ഷയും അതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും തുടങ്ങിവയെ കുറിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സംസാരിച്ചു.
സ്വന്തം കുടുംബത്തിന്റെ പരിരക്ഷ എന്നതിലുപരി ഓരോ പ്രവാസിയെയും ഇത്തരം സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യിക്കേണ്ട ഉത്തരവാദിത്വം വിശദമാക്കിയ യോഗത്തില്‍ പാലക്കാടിന്റെ ഒ ഐ സി സി ഇന്‍കാസ് കുടുംബങ്ങള്‍ ചലഞ്ചായി ഏറ്റെടുത്തു പ്രവര്‍ത്തനം ആരംഭിച്ചു. ഐ സി ബി എഫ് ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചു ക്ലാസ്സെടുത്ത പ്രമുഖ നേതാവ് ജൂട്ടസ്സ് പോള്‍ പ്രവര്‍ത്തകരുടെ കുടുംബത്തിനുള്ള കരുതലിനെ പറ്റി പ്രതിപാദിച്ചു.
പ്രവാസ ലോകത്തെത്തി പ്രതിസന്ധിയിലകപ്പെട്ട ഒരാളെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റ് പാലക്കാട് ജില്ല ഖത്തര്‍ ഇന്‍കാസ് നല്‍കി.
പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ എ തങ്കപ്പന്‍, ഷാഫി പറമ്പില്‍, വി ടി ബല്‍റാം, വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഡോ. സരിന്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി സന്ദേശം നല്കി. നിഹാസ് കോടിയേരി, ജോര്‍ജ് അഗസ്റ്റ്യന്‍, നാസാര്‍ വടക്കേകാട്, ഷിയാസ് ബാബു, വിനോദ് വേലിക്കാട്, അഭിലാഷ് ചളവറ, ഷാജി, ഷംസുദ്ധീന്‍, ലത്തീഫ്, പ്രദീഷ്, ഉണ്ണീന്‍ കുട്ടി, രാജേഷ് മഠത്തില്‍, മുജീബ് അത്താണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

